Quantcast

ഓണവും, സൗദി ദേശീയദിനവും ഒരുമിച്ച് ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    26 Sept 2023 10:58 PM IST

NORAK
X

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ‘ നൊറാക്ക് ’ ഓണവും, സൗദി ദേശീയദിനവും ഒരുമിച്ച് ആഘോഷിച്ചു. ഓണപ്പൂക്കളവും, മാവേലിയും, ഓണസദ്യയും, കലാപരിപാടികളും അരങ്ങേറി. കൂടെ സൗദി ദേശീയദിനം കേക്ക് മുറിച്ചും ആഘോഷമാക്കി. നൊറാക്ക് ഭരണസമിതിയംഗങ്ങൾ ചേർന്നവതരിപ്പിച്ച നൃത്തവും ശ്രദ്ധേയമായി.

നൊറാക്ക് പ്രസിഡന്റ് പോൾ വർഗ്ഗീസ്, ചെയർപേഴ്സൺ ഡോക്ടർ സിന്ധു ബിനു, ഉപദേശക സമിതി അംഗം എബ്രഹാം മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു.

ഒഐസിസി ഗ്ലോബൽ നേതാവ് അഹമ്മദ് പുളിക്കൽ, സാജിദ് ആറാട്ടുപുഴ, സിറാജ് പുറക്കാട്, നിസ്സാർ മാന്നാർ, മാലിക്ക് മക്ബൂൽ, നജ്മുന്നിസ വെങ്കിട്ട, ഹുസ്ന ആസിഫ് തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തു. നൊറാക്ക് ഭാരവാഹികളായ ബിജു മാത്യു, ഡോ. പ്രിൻസ് മാത്യു, വിനോദ് കുമാർ, ജോസൻ ഒളശ്ശ, ഡെന്നീസ് മണിമല, മാക്സ്മില്ല്യൻ ജോസഫ്, അരുൺ സുകുമാരൻ, സഞ്ജു മണിമല , ജോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.

നൊറാക്ക് ജനറൽ സെക്രട്ടറി ഷെറീഫ് ഖാൻ സ്വാഗതവും , പ്രോഗ്രാം കൺവീനർ ബിനു പുരുഷോത്തമൻ ആമുഖവും, ട്രഷറർ ജോയ് തോമസ് നന്ദിയും നിർവ്വഹിച്ചു. നിർവ്വഹകസമിതിയംഗങ്ങളായ ഡോ. ഡോണ പ്രിൻസ്, സീനത്ത് ഷെറീഫ്, ഗോപൻ മണിമല, സോണി ജേക്കബ് , ആനി പോൾ, ആൻസി ജോസൻ, ദീപാ ജോബിൻ, സവിതാ ബിജു എന്നിവരും സജീവമായി പങ്കെടുത്തു. കല്ല്യാണി ബിനു അവതാരകയായിരുന്നു.

TAGS :

Next Story