ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഹജ്ജ് തീർഥാടകർ നാട്ടിലേക്ക് മടങ്ങി
ജൂലൈ 10 നാണ് മടക്കം പൂർണമാവുക

ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഹജ്ജ് തീർഥാടകർ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരുടെ മടക്കം പൂർത്തിയായി. വ്യാഴാഴ്ചയോടെ മുഴുവൻ ഇന്ത്യൻ ഹാജിമാരും നാട്ടിൽ തിരിച്ചെത്തും.
തീർഥാടകരെ നാട്ടിലെത്തിക്കാൻ 343 വിമാനങ്ങൾ ഇതുവരെ സർവീസ് നടത്തി. ജിദ്ദ വഴിയുള്ള ഹാജിമാരുടെ മടക്കം നേരത്തെ അവസാനിച്ചിരുന്നു. മദീന സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴിയാണ് ഹാജിമാർ മടങ്ങുന്നത്. മുഴുവൻ മലയാളി ഹാജിമാരും ഇത്തവണ മദീന വഴിയാണ് നാട്ടിലേക്ക് യാത്രയാവുന്നത്. കണ്ണൂരിലേക്കുള്ള 450ഓളം ഹാജിമാർ മാത്രമാണ് ഇനി ബാക്കിയുള്ളത്. വ്യാഴാഴ്ച അർദ്ധരാത്രിയിലാണ് കണ്ണൂരിലേക്കുള്ള അവസാന വിമാനം. ജൂലൈ 10ന് മുഴുവൻ ഇന്ത്യൻ ഹാജിമാരും നാട്ടിലേക്ക് മടങ്ങും.
Next Story
Adjust Story Font
16

