Quantcast

സൗദിയിൽ ഓൺലൈൻ തൊഴിൽ കരാർ നിർബന്ധമായി

MediaOne Logo

Web Desk

  • Published:

    1 Jan 2022 9:28 PM IST

സൗദിയിൽ ഓൺലൈൻ തൊഴിൽ കരാർ നിർബന്ധമായി
X

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഓൺലൈൻ കരാർ ഇന്നു മുതൽ സൗദിയിൽ നിർബന്ധമായി. ഖിവ പോർട്ടൽ വഴി തൊഴിലുടമ തയ്യാറാക്കുന്ന കരാർ തൊഴിലാളിക്ക് പരിശോധിച്ച് അംഗീകരിക്കാം. ഇരു കൂട്ടരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്ന കരാർ തയ്യാറാക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഖിവ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത കരാർ ആയിരിക്കും ഇനി മുതൽ സൗദിയിലെ ഔദ്യോഗിക തൊഴിൽ കരാർ. ഇതോടെ, തൊഴിൽപരമായ പ്രശ്‌നങ്ങൾക്ക് കോടതികളെ സമീപിക്കേണ്ടി വന്നാൽ ഇതാകും പരിഗണിക്കുക. പേപ്പർ തൊഴിൽ കരാറുകൾ ലേബർ കോടതികളും മന്ത്രാലയവും അംഗീകരിക്കില്ല. എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളും ഇതു പാലിക്കണം.

തൊഴിലുടമ ഖിവ പോർട്ടലിൽ തൊഴിലാളിയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണം. ഇതിന് ശേഷം തൊഴിലാളിക്ക് മൊബൈലിൽ ഇതിന്റെ സന്ദേശം ലഭിക്കും. ഇത് പരിശോധിച്ച് ബോധ്യപ്പെട്ടാൽ കരാർ അംഗീകരിച്ച് അപ്രൂവ് ചെയ്യാം. പിന്നീടുള്ള ഏത് തർക്കങ്ങളിലും ഇതാകും രേഖ എന്നതിനാൽ കൃത്യമായും ഇത് വായിച്ച് മനസ്സിലാക്കി വേണം അംഗീകരിക്കാൻ.

തർക്കങ്ങളും തൊഴിൽ പ്രശ്നങ്ങളും കുറയ്ക്കുന്നതിനാണ് പുതിയ രീതി.

ഇതിനകം നാല് ലക്ഷത്തോളം സ്ഥാപനങ്ങളിൽ ഇത് പൂർത്തിയാക്കിയിട്ടുണ്ട്. പ്രൊബേഷനിലടക്കം തൊഴിൽ കരാർ നിർബന്ധമാണ്. കരാർ കാലാവധിക്ക് തീരും മുന്നേ ഇത് പുതുക്കണം. ഇല്ലെങ്കിൽ കരാർ റദ്ദാകും. ഇതോടെ തൊഴിലാളിക്ക് ഉടമയുടെ അനുമതിയില്ലാതെ സ്ഥാപനം മാറാനും കഴിയും. ജീവനക്കാരുടെ കരാർ ഇലക്‌ട്രോണിക് രീതിയിൽ രേഖപ്പെടുത്താൻ ഒരുക്കമല്ലാത്ത സ്ഥാപനങ്ങൾക്ക് കടുത്ത പിഴയും ഈടാക്കും.

Summary : Online employment contract made mandatory in Saudi Arabia

Next Story