Quantcast

അഹ്‌ലൻ റമദാൻ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    20 March 2023 1:59 AM GMT

Ahlan Ramadan in Salalah
X

ഏറെ പവിത്രമായി വിശുദ്ധ ഖുർആനും തിരുചര്യയും പഠിപ്പിച്ച രീതിയിൽ പവിത്രമായ റമദാൻ ദിനരാത്രങ്ങളെ ഉൾക്കാഴ്ചയോടെ വിശ്വാസി സമൂഹം സമീപിക്കണമെന്ന് ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്റർ മലയാള വിഭാഗം മേധാവി ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി അഭിപ്രായപ്പെട്ടു.

ദാന ധർമ്മങ്ങൾ കൊണ്ടും വിശുദ്ധ ഖുർആൻ പാരായണം കൊണ്ടും ആരാധനകളിലും സത് പ്രവർത്തനങ്ങളിലും സജീവമായി നിലകൊള്ളാൻ വിശ്വാസികൾ തയാറാകണമെന്നും അദ്ദേഹം ഉപദേശിച്ചു.


ദമ്മം ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച അഹ്‌ലൻ റമദാൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസൽ കൈതയിൽ സമാപന പ്രഭാഷണം നിർവ്വഹിച്ചു.

ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്‌സിക്യൂട്ടീവ് അംഗവും മാധ്യമ വിഭാഗം കൺവീന രുമായ സിറാജ് ആലുവക്ക് ഇസ്ലാഹി സെന്ററിന്റെ സ്‌നോഹോപഹാരം കൈതയിൽ ഇമ്പിച്ചിക്കോയ കൈമാറി.

TAGS :

Next Story