Quantcast

ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-24 09:40:08.0

Published:

24 April 2022 2:01 PM IST

ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു
X

ദമ്മാം പോത്തുകല്ല് കൂട്ടായ്മ ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി മീറ്റും സംഘടിപ്പിച്ചു. മീറ്റില്‍ കൂട്ടായ്മയുടെ വാര്‍ഷിക അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വെങ്കിടേഷിനും മാധ്യമ പുരസ്‌കാരത്തിന് ഹബീബ് ഏലംകുളത്തിനും കായിക മേഖലയില്‍ മികവിന് മണി പത്തിരിപാലക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു.








കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡ്‌റായി മുജീബ് പാറമ്മല്‍, സെക്രട്ടറി അനീഷ് പുതിയ ചിറക്കല്‍, ട്രഷറര്‍ അന്‍സാര്‍ എന്നിവരെ തിരഞ്ഞെടുത്തു. മുജീബ് പാറമ്മല്‍ അധ്യക്ഷത വഹിച്ച പരിപാടിക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ സാനിധ്യത്തില്‍ അനീഷ് പുതിയ ചിറക്കല്‍, അന്‍സാര്‍ കെടി, അബ്ദുറഹ്മാന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

സാജിദ് മാഞ്ചേരി, ഷഫീക്ക് പള്ളിയാളി, ശറഫലി പുള്ളിയില്‍, ജാഫര്‍ ടി.പി.എച്ച്, വിനീഷ്, നിസാര്‍, തോമസ് എബി, ഷിജു, റനീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

TAGS :

Next Story