സൗദി നഗരങ്ങളിലെ പാര്‍ക്കിംഗ് താല്‍ക്കാലികമായി സൗജന്യമാക്കി.
നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ചതോടെയാണ് പുതിയ നീക്കം

റിയാദ്: സൗദി നഗരങ്ങളിലെ പാര്‍ക്കിംഗ് താല്‍ക്കാലികമായി സൗജന്യമാക്കി. സൗദി നഗരങ്ങളായ ദമ്മാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന പേ പാര്‍ക്കിംഗ് സംവിധാനം താല്‍ക്കാലികമായി നിറുത്തലാക്കിയതായി മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി. ഇവിടങ്ങളിലെ പാര്‍ക്കിംഗ് നടത്തിപ്പുമായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവിലെ നടത്തിപ്പ് കമ്പനിയെ മാറ്റി പകരം പുതിയ കമ്പനിക്ക് ചുമതല നല്‍കുവാനും മന്ത്രാലയം തീരുമാനിച്ചു. ബാതികി ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ലോജിസ്റ്റിക്സിനാണ് പുതിയ ചുമതല. ഇരുപത് വര്‍ഷത്തേക്കാണ് പുതിയ കോണ്‍ട്രാക്ട് നല്‍കിയത്. പുതിയ കമ്പനി ചുമതലയേറ്റ് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ നിലവിലെ സൗജന്യം തുടരും. ഗുണഭോക്താക്കള്‍ക്ക് എളുപ്പമുള്ളതും സുഗമവുമായ ഓപ്ഷനുകള്‍ ഒരുക്കുക, മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പാര്‍ക്കിംഗുകള്‍ ക്രമീകരിക്കുക എന്നിവക്ക് പുതിയ സംവിധാനത്തില്‍ ഊന്നല്‍ നല്‍കും.
Adjust Story Font
16

