Quantcast

ചരിത്രം പിറന്നു; സൗദിയിൽ നവജാതശിശുവിന് പെർമനെന്റ് പേസ്മേക്കർ സ്ഥാപിച്ചു

റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിക്ക് നേട്ടം

MediaOne Logo

Web Desk

  • Published:

    24 Nov 2025 6:04 PM IST

Permanent pacemaker implanted in newborn in Saudi Arabia
X

റിയാദ്: സൗദിയിൽ 4 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിന് പെർമനെന്റ് പേസ്മേക്കർ വിജയകരമായി സ്ഥാപിച്ചു. ഏഷ്യയിലാദ്യമായാണ് ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ സ്ഥാപിക്കുന്നത്. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ഈ അത്യപൂർവ ശസ്ത്രക്രിയ നടന്നത്.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധിക‍ൃതർ അറിയിച്ചു. നിലവിൽ യാതൊരു സങ്കീർണതകളും റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്താകമാനം ഇതുവരെ 85 കേസുകളിൽ മാത്രമാണ് നവജാതശിശുവിന് ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളത്.

TAGS :

Next Story