Quantcast

പെട്രോൾ പമ്പ് കവാടം വലുതായിരിക്കണം: സൗദി റോഡ് സുരക്ഷാ അതോറിറ്റി

പ്രധാന റോഡുകളിലേക്കുള്ള പ്രവശനവും പുറത്തു കടക്കലും സുഖമമാക്കുന്നതിനായി പ്രത്യേക പാതകൾ നിർമിക്കുമെന്നും അതോറിറ്റി

MediaOne Logo

Web Desk

  • Published:

    23 Aug 2024 7:53 PM IST

Saudi revised domestic labour recruitment norms
X

റിയാദ്: പെട്രോൾ പമ്പുകളിലേക്കുള്ള പ്രവേശന കവാടം എല്ലാ വാഹനങ്ങൾക്കും കയറാനാകും വിധം വലുതായിരിക്കണമെന്ന് സൗദി റോഡ് സുരക്ഷാ അതോറിറ്റി. നഗരത്തിലെ ഏറ്റവും വലിയ വാഹനത്തിന് കയറാനാകാത്ത രൂപത്തിലുള്ളവ മാറ്റിപ്പണിയണം. വിശ്രമ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾക്കും ഈ ചട്ടം ബാധകമാണെന്ന് അതോറിറ്റി അറിയിച്ചു. പ്രവേശന കവാടങ്ങളിലേക്കുള്ള കാഴ്ച മറക്കുന്ന തടസ്സങ്ങൾ നീക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

പ്രധാന റോഡുകളിലേക്കുള്ള പ്രവശനവും പുറത്തു കടക്കലും സുഖമമാക്കുന്നതിനായി പ്രത്യേക പാതകൾ നിർമിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഗതാഗത സുരക്ഷ, റോഡുകളുടെ കാര്യക്ഷമത എന്നിവ ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. നഗരവികസന അതോറിറ്റികൾ, പ്രാദേശിക സെക്രട്ടേറിയറ്റുകൾ, സിറ്റി, ഗവർണറേറ്റ്, മുനിസിപ്പാലിറ്റികൾ എന്നിവയുൾപ്പെടെ രാജ്യത്തെ റോഡുകളുടെ ഉത്തരവാദിത്തമുള്ള എല്ലാ സ്ഥാപനങ്ങൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സംവിധാനമൊരുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഡ്രൈവറില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാനാവശ്യമായ മാറ്റങ്ങൾ റോഡ് വികസനവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story