Quantcast

ജനകീയമായി ക്ളൈജ; ബുറൈദയിലെ ഫെസ്റ്റിവലിൽ പ്രതിദിനം എത്തിയത് 30,000 സന്ദർശകർ

അന്താരാഷ്ട്ര ബുറൈദ ക്ളൈജ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്തു

MediaOne Logo

Web Desk

  • Published:

    20 Jan 2026 4:50 PM IST

Popularity of Klyija; 30,000 visitors a day at the festival in Buraidah
X

റിയാദ്: സൗദിയിലെ ബുറൈദയിൽ നടന്ന സാംസ്കാരിക ഉത്സവമായ 17-ാമത് ക്ളൈജ ഫെസ്റ്റിവൽ ജനകീയമായി. ഫെസ്റ്റിവലിൽ ദിവസവും ഏകദേശം 30,000 സന്ദർശകരാണ് എത്തിയത്. കിങ് ഖാലിദ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഫെസ്റ്റിവൽ സന്ദർശകത്തിരക്ക് പരി​ഗണിച്ച് ഖസീം ​ഗവർണർ പ്രിൻസ് ഡോ. ഫൈസൽ ബിൻ മിശ്അലിന്റെ നിർദേശ പ്രകാരം ഒരു ആഴ്ച കൂടി നീട്ടി ജനുവരി 17-ന് സമാപിച്ചിരുന്നു.

സാംസ്കാരിക പ്രവർത്തനങ്ങളെ ആഘോഷമാക്കി നിക്ഷേപവും വികസനവും പ്രോത്സാഹിപ്പിച്ച വേദി പൈതൃക സംരക്ഷണത്തിന്റെ ടൂറിസം സാധ്യതകളെ എടുത്തുകാട്ടി. വർധിച്ചു വരുന്ന ആ​ഗോള സാന്നിധ്യം അറിയിക്കുന്നതിനായി മേളയെ അന്താരാഷ്ട്ര ബുറൈദ ക്ളൈജ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്തു. മേളയിൽ തുർക്കി, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളായിരുന്നു.

TAGS :

Next Story