Quantcast

പ്രവാസി വെൽഫെയർ അൽഖോബാർ ഉത്തര മലബാർ മേഖല ഇഫ്താർ സംഗമം

ഖലീൽ റഹ്‌മാൻ അന്നദ്ക്ക റമദാൻ സന്ദേശം കൈമാറി

MediaOne Logo

Web Desk

  • Published:

    17 March 2025 5:06 PM IST

Pravasi Welfare Al Khobar North Malabar Region Iftar Meet
X

ദമ്മാം: പ്രവാസി വെൽഫെയർ അൽഖോബാർ ഉത്തര മലബാർ മേഖല ഇഫ്താർ സംഗമം അസ്‌ക്കാൻ പാർക്കിൽ വെച്ച് നടത്തി. മേഖലയിലുള്ള പ്രവർത്തകർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ മേഖലാ പ്രസിഡണ്ട് റഷീദ് ഉമർ ആമുഖഭാഷണം നടത്തി. ഖോബാർ റീജിണൽ പ്രസിഡന്റ് ഖലീൽ റഹ്‌മാൻ അന്നദ്ക്ക റമദാൻ സന്ദേശം കൈമാറി. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു.

നമ്മുടെ രാജ്യം ഇന്നഭിമുഖീകരിക്കുന്ന വംശീയ വർഗീയ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരെ ഇത്തരം ഒത്തുകൂടലുകളും സ്‌നേഹ സംഗമങ്ങളും നടത്തേണ്ടത് മതസൗഹാർദ്ദത്തിനും രാജ്യത്തിന്റെ അഖണ്ഡതക്കും ആവശ്യമാണെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഇപിസി ട്രഷറർ നവീൻ കുമാർ, വൈസ് പ്രസിഡണ്ട് സിറാജ് തലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. ഇഫ്താർ സംഗമത്തിന് ഇല്യാസ്, ഷജീർ കെ.ടി, സുഷമ നവീൻ, റസീന റഷീദ്, ഫാജിഷ ഇല്യാസ്, ഷഹീദ സിറാജ് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story