Quantcast

പ്രവാസോത്സവ് 2022 വാർഷികാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    6 Dec 2022 4:39 PM IST

പ്രവാസോത്സവ് 2022 വാർഷികാഘോഷം സംഘടിപ്പിച്ചു
X

പ്രവാസോത്സവ് 2022 എന്ന പേരിൽ ഖസീം പ്രവാസി സംഘം സംഘടിപ്പിച്ച വാർഷികാഘോഷം സമാപിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് കേളി രക്ഷാധികാരി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവർ സംബന്ധിച്ചു. വാർഷികത്തിന്റെ ഭാഗമായി നിരവധി മത്സര പരിപാടികളും സംഘടിപ്പിച്ചു.

വിദ്യാർഥികൾക്കായി ചിത്ര രചന മത്സരങ്ങളും കുടുംബിനികൾക്കായി മെഹന്തി, പായസ മത്സരങ്ങളും നടന്നു. പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു. അൽഖസീം സർവ്വകലാശാല പ്രഫസർ ഡോ. സുഹാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും നടന്നു.

തുടർന്ന് കണ്ണൂർ ശരീഫ്, ഫാസില ബാനു തുടങ്ങിയവർ പങ്കെടുത്ത ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. പർവീസ് തലശ്ശേരി, ഉണ്ണി കണിയാപുരം എന്നിവർ നേതൃത്വം നൽകി.

Next Story