Quantcast

നവോദയ വിൻ്റര്‍ ഇന്ത്യ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സിനിമാ താരം നിവിന്‍ പോളി മുഖ്യാതിഥിയായി പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    2 Nov 2023 12:35 PM GMT

നവോദയ വിൻ്റര്‍ ഇന്ത്യ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
X

നവോദയ സാംസ്‌കാരിക വേദി സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം സംഘടിപ്പിക്കുന്ന വിൻ്റര്‍ ഇന്ത്യ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന വിന്റര്‍-ഇന്ത്യ ഫെസ്റ്റ് വെള്ളിയാഴ്ച്ച അല്‍ഖോബാറിലെ അല്‍ ഗോസൈബി ട്രൈലാന്റില്‍ അരങ്ങേറും.

പരിപാടിക്കുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റില്‍ സിനിമാ താരം നിവിന്‍ പോളി മുഖ്യതിഥിയായി പങ്കെടുക്കും. ബോളിവുഡ് സിംഗര്‍ നികിതാ ഗാന്ധി, മലയാള ചലചിത്ര പിന്നണി ഗായിക സിതാര ക്യഷ്ണകുമാര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും, ദില്‍ഷാ, റംസാന്‍, മാന്‍സിയ എന്നിവര്‍ നയിക്കുന്ന നൃത്തവും അരങ്ങേറും.

പ്രവിശ്യയിലെ വനിതകളും, കുട്ടികളും ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെ പ്രകടനം, വൈവിധ്യമാര്‍ന്ന പവലിയനുകള്‍, സയന്‍സ് എക്സിബിഷന്‍, കര കൗശല വസ്തുതകളുടെ പ്രദര്‍ശനം, ബുക്ക്സ്റ്റാള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

TAGS :

Next Story