Quantcast

ആഗോള സുസ്ഥിരതാ റാങ്കിങ്ങ്: ലോകതലത്തിൽ 59-ാം സ്ഥാനത്ത് തിളങ്ങി സൗദിയിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് യൂണിവേഴ്സിറ്റി

ടൈംസ് ഹയർ എഡ്യൂക്കേഷൻ റിപ്പോർട്ടിലാണ് നേട്ടം

MediaOne Logo

Web Desk

  • Published:

    27 Jun 2026 12:27 PM IST

Prince Mohammed bin Fahd University achieves 59th place globally in the Times Higher Education Sustainability Rankings
X

റിയാദ്: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് വൻ നേട്ടം സ്വന്തമാക്കി സൗദി അറേബ്യയിലെ പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് യൂണിവേഴ്സിറ്റി. ടൈംസ് ഹയർ എഡ്യൂക്കേഷൻ പുറത്തുവിട്ട 2026-ലെ സുസ്ഥിരതാ ഇംപാക്ട് റാങ്കിങ്ങിൽ ആഗോളതലത്തിൽ 59-ാം സ്ഥാനമാണ് സർവകലാശാല സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള 1,603 അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളിയാണ് സൗദി സർവകലാശാല ഈ അഭിമാന നേട്ടം കൈവരിച്ചത്. അക്കാദമിക്, ഗവേഷണ മേഖലകളിൽ അന്താരാഷ്ട്ര സുസ്ഥിരതാ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കാനുള്ള സർവകലാശാലയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ വിജയത്തിന് പിന്നിൽ.

യുണൈറ്റഡ് നേഷൻസിന്റെ (UN) ഒമ്പത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) മികച്ച രീതിയിൽ നടപ്പിലാക്കിയ ലോകത്തിലെ മുൻനിര 100 സ്ഥാപനങ്ങളുടെ പട്ടികയിലും സർവകലാശാല ഇടം നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന പ്രശസ്തമായ ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിലും പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് യൂണിവേഴ്സിറ്റി വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ യൂണിവേഴ്സിറ്റി, ആഗോളതലത്തിൽ പങ്കെടുത്ത 1,500-ലധികം സർവകലാശാലകളിൽ 421-ാം സ്ഥാനം സ്വന്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള സൗദിയുടെ നിരന്തര ശ്രമങ്ങളെയാണ് ഇത് അടിവരയിടുന്നത്.

TAGS :

Next Story