Quantcast

മക്ക മേഖലയിലെ ചരിത്രപ്രസിദ്ധമായ അൽ ഫത്ഹ് പള്ളി പുനരുദ്ധരിക്കുന്നു

മക്ക വിജയ വേളയിൽ മുഹമ്മദ് നബി പ്രാർഥന നിർവഹിച്ച പള്ളിയാണിത്

MediaOne Logo

Web Desk

  • Published:

    19 Feb 2026 3:16 PM IST

മക്ക മേഖലയിലെ ചരിത്രപ്രസിദ്ധമായ അൽ ഫത്ഹ് പള്ളി പുനരുദ്ധരിക്കുന്നു
X

ജിദ്ദ: മക്ക മേഖലയിലെ അൽ ജുമൂം ​ഗവർണറേറ്റിലുള്ള അൽ ഫത്ഹ് പള്ളി പുനരുദ്ധരിക്കുന്നു. സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ പള്ളികൾ സംരക്ഷിക്കുന്നതിനായുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ ഭാ​ഗമായാണ് പുനരുദ്ധാരണം. രാജ്യത്തെ 13 മേഖലകളിലായി പദ്ധതിയുടെ ഭാ​ഗമായി തെരഞ്ഞെടുക്കപ്പെട്ട 30 പള്ളികളിൽ ഒന്നാണ് അൽ ഫത്ഹ്.

ഹിജ്റ എട്ടാം വർഷം മക്ക വിജയ വേളയിൽ പ്രവാചകൻ മുഹമ്മദ് നബി പ്രാർഥന നിർവഹിച്ച സ്ഥലമാണിതെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ 1978 ലാണ് പള്ളി പുനരുദ്ധരിച്ചത്. പിന്നീട് 1998 ൽ വിപുലീകരിക്കുകയും സ്ത്രീകൾക്കായി പ്രത്യേക പ്രാർത്ഥനാ ഹാൾ ഒരുക്കുകയും ചെയ്തു. പുനർനിർമാണം പൂർത്തിയാകുന്നതോടെ ഒരേസമയം പ്രാർഥിക്കാൻ കഴിയുന്നവരുടെ എണ്ണം 218 ൽ നിന്ന് 333 ആയി വർധിക്കും.

TAGS :

Next Story