'ജാലകം 2024'; പ്രശ്‌നോത്തരി മത്സര വിജയികള്‍ക്ക് സമ്മാന ദാനം നടത്തി
ഷഫീദ, രമ്യ, റിസ്വാന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ദമ്മാം: തനിമ സാംസ്‌ക്കാരിക വേദി ദമ്മാം വനിത വിഭാഗം സംഘടിപ്പിച്ച പ്രശ്നോത്തരി മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. 'ജാലകം 2024' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച മത്സരത്തിൽ നിരവധി പേർ മാറ്റുരച്ചു. ഷഫീദ, രമ്യ, റിസ്വാന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സന, ഫാരിഷ, ജുഫ്‌ന, രശ്മി ശിവ പ്രകാശ്, ലീന ഉണ്ണികൃഷ്ണൻ, വിന്ദുജ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. മനുഷ്യ നന്മക്ക് മതങ്ങൾ മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾ, ശാസ്ത്രവും വേദഗ്രന്ഥങ്ങളും തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്.
അബ്ദുല്ല ഫുആദ് പാർക്കിൽ നടന്ന സമ്മാനദാന ചടങ്ങിൽ തനിമ വനിതാ വിഭാഗം പ്രസിഡന്റ് സഅദ ഹനീഫ്, ലീന ഉണ്ണികൃഷ്ണൻ, രശ്മി ടീച്ചർ, സന, ഷഫീദ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം നബീല, കൺവീനർ നജ്‌ല സാദത്ത്, വനിതാ വിഭാഗം സെക്രട്ടറി സിനി അബ്ദുൽ റഹീം, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീന അമീൻ, സൽമ സമീഉല്ലാഹ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

