Quantcast

സൗദിയിൽ 2023 ജൂൺ മുതൽ വിദഗ്ധ തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധം

ഉയർന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാൻ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസൻസുകൾ അനുവദിക്കുക.

MediaOne Logo

Web Desk

  • Updated:

    2022-08-17 18:48:37.0

Published:

18 Aug 2022 12:10 AM IST

സൗദിയിൽ 2023 ജൂൺ മുതൽ വിദഗ്ധ തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധം
X

2023 ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. ഇതിനായി 81 പ്രൊഫഷനുകളിലെ തൊഴിലാളികൾക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ നൽകും. ബലാദി പ്ലാറ്റ്‌ഫോം വഴിയാണ് തൊഴിലാളികൾ ലൈസൻസ് നേടുകയും പുതുക്കുകയും ചെയ്യേണ്ടത്.

ഉയർന്ന കാര്യക്ഷമതയോടെ ജോലി ചെയ്യാൻ തൊഴിലാളിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും വൈദഗ്ധ്യവും പരിശോധിച്ച ശേഷമായിരിക്കും ലൈസൻസുകൾ അനുവദിക്കുക. ആവശ്യമുള്ളവർക്ക് പരിശീലന കോഴ്സ് പൂർത്തിയാക്കാം. സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ലൈസൻസ് നേടാനായില്ലെങ്കിൽ, അത്തരം സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസ് പുതുക്കി നൽകില്ല. പുതിയ ലൈസൻസ് നേടാനും തൊഴിലാളിക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഇത്തരം പ്രതിസന്ധി മറികടക്കാൻ എല്ലാ തൊഴിലാളികൾക്കും പെട്ടെന്ന് തന്നെ ലൈസൻസ് നേടാൻ ശ്രമിക്കണമെന്ന് സ്ഥാപനമുടമകളോട് മന്ത്രലായം ആവശ്യപ്പെട്ടു.

TAGS :

Next Story