Quantcast

'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം': തനിമ ജുബൈൽ കുടുംബ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    6 Oct 2025 12:49 PM IST

മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം: തനിമ ജുബൈൽ കുടുംബ സംഗമം സംഘടിപ്പിച്ചു
X

ജുബൈൽ: തിരക്കേറിയ ജീവിതത്തിനിടയിൽ അൽപനേരം ഒരുമിച്ചിരിക്കുവാനും പരസ്പരം അടുത്തറിയുവാനും വേദിയൊരുക്കി തനിമ ജുബൈൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 'മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം' എന്ന തലക്കെട്ടിൽ നടന്ന സംഗമത്തിൽ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

റഹ്മത്തുന്നിസ നൂർജഹാൻ അണിയിച്ചൊരുക്കിയ കൊച്ചു കുട്ടികളുടെ സ്വാഗത നൃത്തത്തോടെ പരിപാടികൾ ആരംഭിച്ചു. 'മുഹമ്മദ് നബി, സത്യത്തിന്റെ പ്രകാശം' എന്ന വിഷയത്തിൽ ബഷീർ കണ്ണൂർ സംസാരിച്ചു. കാരുണ്യത്തിന്റെ നിറകുടമായിരുന്ന മുഹമ്മദ് നബി ലോകത്തിന് നേർ വഴി കാണിച്ച നേതാവായിരുന്നു. മനുഷ്യ വികാരങ്ങളുടെ അകം തൊട്ടുള്ള അധ്യാപനങ്ങളിലൂടെ ഇന്നും മനുഷ്യ ഹൃദയങ്ങളോട് സംവദിക്കാൻ നബിക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമീൻ ചൂനൂർ (പ്രവാചകനോടുള്ള യഥാർത്ഥ സ്നേഹം), ഷഹീൻ ശിഹാബ് (മുഹമ്മദ് നബി നീതിയുടെ കാവലാൾ) എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഡോ.ആയിഷ അൻവർ 'സത്യവിശ്വാസികളുടെ മാതാക്കൾ' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പാനൽ ചർച്ചയും, ചോദ്യോത്തര സെഷനും നടത്തി.

പ്രവാചക ജീവിതത്തിലെ വിവിധ സംഭവങ്ങൾ കോർത്തിണക്കി നിയാസ് അബ്‌ദുല്ല 'ദി ഡിവൈൻ മെസ്സഞ്ചർ: വൺ മെസ്സേജ്, മെനി വോയ്സസ്' എന്ന പേരിൽ വീഡിയോ പ്രദർശിപ്പിച്ചു.

ഫാത്തിമ മനാൽ ജാസിമും സംഘവും അതരിപ്പിച്ച സംഘ ഗാനം പരിപാടിക്ക് മിഴിവേകി. ഓൺലൈൻ പ്രശ്നോത്തരിയും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിലും, പരീക്ഷകളിലും ഉയർന്ന നേട്ടം കരസ്ഥമാക്കിയ കുട്ടികളെയും മുതിർന്നവരെയും ചടങ്ങിൽ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.

തനിമ ആക്ടിങ് സോണൽ പ്രസിഡന്റ് മുഹമ്മദലി തളിക്കുളം അധ്യക്ഷത വഹിച്ചു. വനിതാ പ്രസിഡന്റ് സമീന മലൂക്, ഡോ. ജൗഷീദ്, അബ്ദുല്ല സയീദ് എന്നിവർ പങ്കെടുത്തു. റയ്യാൻ മൂസ, മഹർ സൈഫ് എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർമാരായി. ആയിഷ നജയും ഹംസ റയാനും ചേർന്ന് ഖുർആൻ പാരായണവും തർജ്ജമയും അവതരിപ്പിച്ചു. അൻവർ കരണത്ത്, ഫിദ നസീഫ, ഷറഫ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നാസർ ഓച്ചിറ ഉപസംഹാരം നടത്തി.

TAGS :

Next Story