റിയാദിലെ അനധികൃത ആഭരണ ഫാക്ടറിയിൽ റെയ്ഡ്
വ്യാജ ട്രേഡ് മാർക്കോടെ നിർമിച്ച ഒമ്പത് കിലോഗ്രാമിലധികം തൂക്കം വരുന്ന ആഭരണങ്ങൾ പിടികൂടി

റിയാദ്: സൗദിയിലെ റിയാദിൽ അനധികൃത ആഭരണ ഫാക്ടറിയിൽ റെയ്ഡ്. ഒമ്പത് കിലോഗ്രാമിലധികം തൂക്കം വരുന്ന വ്യാജ ആഭരണങ്ങൾ പിടികൂടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ട്രേഡ് മാർക്കുകൾ വ്യാജമായി ഉപയോഗിച്ചായിരുന്നു നിർമാണം. സൗദി വാണിജ്യ മന്ത്രാലയമാണ് പരിശോധന നടത്തിയത്.
രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് കണ്ടെത്തൽ. സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 9.2 കിലോഗ്രാം തൂക്കം വരുന്ന 1368 സ്വർണാഭരണങ്ങളാണ് കണ്ടെടുത്തത്. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി തുടങ്ങിയ മന്ത്രാലയങ്ങളുമായി സഹകരിച്ചായിരുന്നു പരിശോധന. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നിർമാണം. വിതരണത്തിനായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്. ഫാക്ടറി ഉടമയെയും വിദേശ തൊഴിലാളികൾ ഉൾപ്പടെയുള്ള ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

