സൗദിയിൽ മഴ തുടരുന്നു;വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിനും പ്രളയത്തിനും സാധ്യത
റിയാദ്, മക്ക, മദീന, അൽ ബാഹ, ഹാഇൽ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യും
റിയാദ്: സൗദിയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിനും പ്രളയവും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദ്, ഖസീം, ഹാഇൽ, മക്ക, മദീന, അൽ ബാഹ, അസീർ, ജിസാൻ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരും. നോർത്തേൺ ബോർഡേഴ്സ്, അൽ-ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.
വടക്കൻ പ്രദേശങ്ങളിൽ 15-38 കി.മീ വേഗതയിലും തെക്കൻ പ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 15-50 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരമാലകൾ അര മീറ്റർ മുതൽ രണ്ട് മീറ്ററിലധികം വരെ ഉയരാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
Next Story
Adjust Story Font
16

