സൗദിയിൽ മഴക്ക് വേണ്ടി പ്രാർത്ഥന: ഇരുഹറമുകളിലും പ്രത്യേക പ്രാർത്ഥന
രാജ്യത്തെ മുഴുവൻ പള്ളികളിലും മഴക്ക് വേണ്ടി പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

സൗദിയിലെ ഹറം പള്ളികളിൽ മഴക്ക് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനയിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാജ്യത്തെ മുഴുവൻ പള്ളികളിലും മഴക്ക് വേണ്ടി പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
പ്രവാചകചര്യ പിന്തുടർന്ന് കൊണ്ട് മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം വിശ്വാസികളോടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാജ്യത്തൊട്ടാകെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്.
മക്കയിലെ മസ്ജിദുൽ ഹറമിലും, മദീനയിലെ മസ്ജിദു നബവിയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാർത്ഥനയിൽ പങ്കാളികളായി. മക്കയിലെ ഹറം പള്ളിയിൽ നടന്ന നമസ്‌കാരത്തിന് ഹറം ഇമാം ഡോ. ബന്ദർ ബലീല നേതൃത്വം നൽകി. മദീനയിലെ മസ്ജിദുൽ നബവിയിൽ ഡോ. അബ്ദുൽ മുഹ്‌സിൻ അൽ ഖാസിമാണ് നേതൃത്വം നൽകിയത്.
Next Story
Adjust Story Font
16

