സൗദിയിൽ വിവിധയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
മക്കയിലും അൽ ബഹയിലും രാത്രിയിലും രാവിലെയും മൂടൽമഞ്ഞുണ്ടാവാനും സാധ്യത

റിയാദ്: സൗദിയിൽ ഇന്ന് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റും ആലിപ്പഴവീഴ്ചയുമുണ്ടാകും. മദീന, ഖസ്സീം, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ, റിയാദിൻ്റെ വടക്ക് ഭാഗങ്ങൾ എന്നീ പ്രദേശങ്ങളിൽ മഴ ലഭിക്കും. കനത്ത മഴക്ക് സാധ്യതയുള്ള കിഴക്കന്‍ സൗദിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മക്കയിലും അൽ ബഹയിലും രാത്രിയിലും രാവിലെയും മൂടൽമഞ്ഞുണ്ടാവാനും സാധ്യതയുണ്ട്.
Next Story
Adjust Story Font
16

