റജബ്; ഇരുഹറമുകളിലെത്തിയത് 7.8 കോടിയിലധികം തീർഥാടകർ
ഉംറ നിർവഹിച്ചത് 1.4 കോടി പേർ

ജിദ്ദ: റജബ് മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലുമായി ആകെ 7.8 കോടി തീർഥാടകർ എത്തിയതായി ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി അറിയിച്ചു. 1.4 കോടി പേർ ഉംറ നിർവഹിച്ചു. ആകെ 3.4 കോടി പേരാണ് മസ്ജിദുൽ ഹറം സന്ദർശിച്ചത്. 2.5 കോടി വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളിയിലും എത്തി. തീർഥാടകർക്കായി അതോറിറ്റി നടപ്പിലാക്കിയ വിപുലമായ ക്രമീകരണങ്ങളുടെ ഫലമായാണ് ഇത്രയധികം വിശ്വാസികളെ ഉൾക്കൊള്ളാൻ സാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16

