റമദാൻ ഡിസ്‌കൗണ്ട് സെയിൽ; സൗദിയിൽ രണ്ടായിരത്തോളം സ്ഥാപനങ്ങൾക്ക് ലൈസൻസ്
50 ലക്ഷം ഉൽപന്നങ്ങൾ ഓഫറിൽ ലഭിക്കും

റിയാദ്: റമദാൻ സെയിലുമായി ബന്ധപ്പെട്ട് 2000 ത്തോളം വാണിജ്യസ്ഥാപനങ്ങൾക്ക് ഡിസികൗണ്ടുകൾക്ക് ലൈസൻസ് അനുവദിച്ച് സൗദി. വിവിധ തരത്തിലുള്ള 50 ലക്ഷം ഉൽപന്നങ്ങൾക്കാണ് വിലക്കുറവ് ലഭിക്കുക. ശഅബാൻ 13 മുതൽ തുടങ്ങുന്ന ഓഫറുകൾ ഈദുൽ ഫിത്വർ അവസാനിക്കുന്നത് വരെയുണ്ടാകും.
പെർഫ്യൂം, കോസ്മെറ്റിക്സ്, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവക്കാണ് വിലക്കുറവ് ലഭിക്കുക. വിപണികളിലെ സാധനങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിനും റമദാൻ സീസണിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനുമായാണ് ഈ ശ്രമങ്ങളെന്ന് മന്ത്രാലയം പറഞ്ഞു.
ഡിസ്‌കൗണ്ട് ലൈസൻസിൽ കാണിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഡിസ്‌കൗണ്ടുകളുടെ നിയമസാധുത പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. ഡിസ്‌കൗണ്ടിന്റെ തരം, ശതമാനം, ദൈർഘ്യം എന്നിവയുൾപ്പെടെ എല്ലാ ഓഫർ ഡാറ്റയും സ്ഥാപനത്തിന്റെ ഡാറ്റയും ഇതിലൂടെ കാണാനാകും.
Next Story
Adjust Story Font
16

