'റാംലിയ' സൗദിയിലെ ആദ്യ ഫാമിലി ബീച്ച് സ്‌പോർട്‌സ് ഫെസ്റ്റിവൽ ഉഖൈർ ബീച്ചിൽ
നവംബർ 25 മുതൽ 29 വരെയാണ് ഫെസ്റ്റിവൽ

റിയാദ്: സൗദിയിലെ ആദ്യ ഫാമിലി ബീച്ച് സ്‌പോർട്‌സ് ഫെസ്റ്റിവൽ ഉഖൈർ ബീച്ചിൽ നടക്കും. നവംബർ 25 മുതൽ 29 വരെയാണ് ഫെസ്റ്റിവൽ. കായിക മന്ത്രാലയം, അൽ അഹ്സ ഡെവലപ്‌മെന്റ് അതോറിറ്റി, അൽ അഹ്സ മുനിസിപ്പാലിറ്റി, സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ, സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ എന്നിവരുമായി സഹകരിച്ചാണ് റാംലിയ സംഘടിപ്പിക്കുന്നത്. അൽ അഹ്സ ഗവർണർ സൗദ് ബിൻ തലാൽ ബിൻ ബദർ രാജകുമാരന്റെ രക്ഷാകർതൃത്വത്തിലാണ് റാംലിയ നടക്കുന്നത്. കിഴക്കൻ പ്രവിശ്യയിലെ ഉഖൈറിലേക്ക് ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഹാൻഡ്‌ബോൾ ടൂർണമെന്റുകൾ ഫെസ്റ്റിവലിലെ പ്രധാന ആകർഷകമാകും. ടൂർണമെന്റുകളിലെ വിജയികൾക്ക് രണ്ട് ലക്ഷം റിയാലിന്റെ വമ്പൻ സമ്മാനങ്ങൾ ലഭിക്കും. വിവിധ തരം വിഭവങ്ങളടങ്ങിയ ഫുഡ്സ്റ്റാളുകളും ആവേശം പകരുന്ന ഫാൻസോണുകളും ഫെസ്റ്റിവലിന്റെ ആരവം കൂട്ടും.
Adjust Story Font
16

