Quantcast

സൗദിയിലെ ഓഫീസ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ അതിവേഗ വളർച്ച

രാജ്യത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ നിരക്ക് മദീനയിൽ

MediaOne Logo

Web Desk

  • Published:

    29 Jun 2025 8:25 PM IST

സൗദിയിലെ ഓഫീസ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ അതിവേഗ വളർച്ച
X

റിയാദ്: ഓഫീസ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ അതിവേഗ വളർച്ചയുമായി സൗദി അറേബ്യ. സന്ദർശകർ അധികരിച്ചതും, ആഗോള കമ്പനികളുടെ പ്രവേശനവുമാണ് നേട്ടത്തിന്റെ കാരണം. റിയാദിൽ ഓഫീസ് വാടകയിൽ 23% ആണ് വർധന. മുൻ വർഷങ്ങളിൽ സ്ക്വയർ മീറ്ററിന് ശരാശരി 2,200 റിയാൽ ആയിരുന്നു. നിലവിലത് 2,700 റിയാലിലേക്കാണ് ഉയർന്നത്. ആഗോള കമ്പനികളുടെ റീജണൽ ഓഫീസുകൾ റിയാദിൽ പ്രവർത്തിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതും നേട്ടത്തിന് കാരണമായിട്ടുണ്ട്. 600 ലധികം ആഗോള കമ്പനികളുടെ റീജണൽ ഓഫീസുകളാണ് നിലവിൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 30 വർഷത്തേക്ക് 0% കോർപ്പറേറ്റ് നികുതി, 0% വിത്ത് ഹോൾഡിങ് നികുതി എന്നിവയും കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ട്. ബിസിനസ് ലൈസൻസുകൾ 67% വർധിച്ച് 14,303 ആയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ജിദ്ദയിലെ 95% ഓഫീസുകളും ഉപയോഗത്തിലാണ്. 3 കോടി വിദേശ സന്ദർശകർ രാജ്യത്തെത്തിയെന്നാണ് കണക്ക്. ഹോട്ടൽ വരുമാനത്തിൽ മാത്രം ഇത് 35.7% ന്റെ വർധനവുണ്ടാക്കി. രാജ്യത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ നിരക്ക് നിലവിൽ മദീനയിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

TAGS :

Next Story