Quantcast

സൗദിയിൽ വാഹന ഡീലർഷിപ്പുകൾക്കുള്ള ലൈസൻസ് വ്യവസ്ഥയിൽ ഇളവ്; ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കി

MediaOne Logo

Thameem CP

  • Published:

    1 Nov 2025 5:53 PM IST

സൗദിയിൽ വാഹന ഡീലർഷിപ്പുകൾക്കുള്ള ലൈസൻസ് വ്യവസ്ഥയിൽ ഇളവ്; ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കി
X

ജിദ്ദ: സൗദിയിൽ വാഹന വിൽപന രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി സുപ്രധാന നിയമഭേദഗതി പ്രഖ്യാപിച്ച് ട്രാഫിക് ഡയറക്ടറേറ്റ്. വാഹനങ്ങൾ വിൽക്കുന്ന ഏജൻസികൾ, ഷോറൂമുകൾ, ലേല കേന്ദ്രങ്ങൾ എന്നിവ തുടങ്ങുന്നതിന് നിർബന്ധമായിരുന്ന ബാങ്ക് ഗ്യാരണ്ടി എന്ന വ്യവസ്ഥയാണ് എക്സിക്യൂട്ടീവ് റെഗുലേഷൻസിൽ നിന്ന് ഒഴിവാക്കിയത്. നിലവിലുള്ള നിയമമനുസരിച്ച്, ഷോറൂമുകൾക്ക് ലൈസൻസ് ലഭിക്കുന്നതിനും, മൂന്നുവർഷത്തിലൊരിക്കൽ പുതുക്കുന്നതിനും ആവശ്യമായ നാല് ഘടകങ്ങളിൽ ഒന്നായിരുന്നു 2 ലക്ഷം റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാനും മേഖലയുടെ വികസനം ഉറപ്പാക്കാനുമാണ് ഈ സുപ്രധാന വ്യവസ്ഥ റദ്ദാക്കിയതെന്ന് ഡയറക്ടറേറ്റ് വിശദീകരിച്ചു,

TAGS :

Next Story