Quantcast

ഇഖാമ ഇല്ലാത്തവർക്ക് ആശ്വാസം;രാജ്യം വിടാൻ സൗകര്യമൊരുക്കി മന്ത്രാലയം

ഇന്ത്യൻ എംബസി വഴിയുള്ള എക്‌സിറ്റ് നടപടികൾക്ക് പുറമേയാണ് മന്ത്രാലയത്തിൻറെ കീഴിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്ന പുതിയ രീതി

MediaOne Logo

Web Desk

  • Updated:

    2025-10-04 09:36:31.0

Published:

3 Oct 2025 11:00 PM IST

Relief for those without Iqama; Ministry facilitates leaving the country
X

ദമ്മാം: ഇഖാമ കാലാവധി തീർന്നവർക്കും, സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവർക്കും രാജ്യം വിടാൻ പ്രത്യേക സൗകര്യമൊരുക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം. ഇന്ത്യൻ എംബസി വഴിയുള്ള എക്‌സിറ്റ് നടപടികൾക്ക് പുറമേയാണ് മന്ത്രാലയത്തിൻറെ കീഴിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്ന പുതിയ രീതിക്ക് തുടക്കം കുറിച്ചത്. നേരത്തെ ഇന്ത്യൻ എംബസി വഴി മുഖേന അപേക്ഷിച്ചാൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ. മാത്രമല്ല മൂന്നും നാലും മാസം കാത്തിരിക്കേണ്ടിയും വരുമായിരുന്നു. നിയമ കുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരിക്കുന്ന പ്രവാസികൾ സേവനം പരമാവധി ഉപയോഗപ്പെടുത്തി നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കണമെന്ന് സാമൂഹ്യ രംഗത്തുള്ളവർ ആവശ്യപ്പെട്ടു.

TAGS :

Next Story