റൗളാ ശരീഫിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം; പ്രവേശനം 30 ദിവസത്തിൽ ഒരിക്കൽ മാത്രം

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മദീനയിലെ ഹറം പള്ളിയിൽ നമസ്‌കരിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല.

MediaOne Logo

Web Desk

  • Updated:

    2021-11-20 16:48:01.0

Published:

20 Nov 2021 4:44 PM GMT

റൗളാ ശരീഫിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം; പ്രവേശനം 30 ദിവസത്തിൽ ഒരിക്കൽ മാത്രം
X

മദീനയിലെ റൗളാ ശരീഫിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മുപ്പത് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് റൗളാ ശരീഫിലേക്ക് പ്രവേശനം നൽകുക. എന്നാൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മദീനയിലെ ഹറം പള്ളിയിൽ നമസ്‌കരിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ല.

മദീനയിലെ മസ്ജിദു നബവിയിൽ പ്രവാചകന്റെ ഖബറിടത്തോട് ചേർന്നുള്ള റൗളാ ശരീഫിലേക്ക് പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിരക്ക് വർധിച്ചതോടെയാണ് പുതിയ നിയന്ത്രണം. ഒരു തവണ റൗളാ ശരീഫിൽ നമസ്‌കരിച്ച് 30 ദിവസം പൂർത്തിയായാൽ മാത്രമേ വീണ്ടും അതേ ആൾക്ക് പ്രവേശനത്തിന് അനുമതി ലഭിക്കൂ.തവക്കൽനാ ഇഅ്തമർനാ ആപ്ലിക്കേഷനുകൾ വഴിയാണ് പെർമിറ്റ് നേടേണ്ടത്.

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്കും അനുമതി ലഭിക്കില്ല. എന്നാൽ മദീനയിലെ മസ്ജിദു നബവിൽ നമസ്‌കരിക്കുന്നതിന് 30 ദിവസത്തെ ഇടവേള ആവശ്യമില്ല. സ്ത്രീകൾക്ക് രാത്രി ഇശാ നമസ്‌കാരം മുതൽ പ്രഭാത നമസ്‌കാരം വരെയും, പ്രഭാത നമസ്‌കാരം മുതൽ ഉച്ചക്ക് ളുഹർ നമസ്‌കാരം വരെയും റൗളയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഹറം കാര്യ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. വടക്ക് ഭാഗത്തെ 24ാം നമ്പറിലുള്ള ബാബ് ഉസ്മാനി ബിൻ അഫാൻ, തെക്ക് ഭാഗത്തെ 37 -ാം നമ്പറിലുള്ള ബാബ് മക്ക എന്നിവയാണ് സ്ത്രീകൾക്കുള്ള പ്രവേശന കവാടം.

TAGS :

Next Story