രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സാഹിത്യോത്സവ് സമാപിച്ചു
246 പോയിൻ്റുകൾ നേടി മദീനതുൽ ഉമ്മാൽ സെക്ടർ കലാ കിരീടം ചൂടി
ദമ്മാം: "വേരിറങ്ങിയ വിത്തുകൾ" എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദമ്മാം സോൺ സാഹിത്യോത്സവ് സമാപിച്ചു. എൺപത് കലാ സാഹിത്യ രചനാ ഇനങ്ങളിലായി ഇരുന്നൂറോളം മത്സരാർഥികൾ മാറ്റുരച്ച പരിപാടിയിൽ 246 പോയിൻ്റുകൾ നേടി മദീനതുൽ ഉമ്മാൽ സെക്ടർ കലാ കിരീടം ചൂടി. 222 പോയിൻ്റുകൾ നേടിയ ടൊയോട്ട സെക്ടർ രണ്ടാം സ്ഥാനവും 216 പോയിൻ്റുകളുമായി സിറ്റി സെക്ടർ മൂന്നാം സ്ഥാനവും നേടി. കലാപ്രതിഭയായി ണയൻ്റി വൺ സെക്ടറിലെ മെഹ്ജബീലും സർഗപ്രതിഭയായി അൽബാദിയ സെക്ടറിലെ ഫാത്വിമ ശാനയും തിരഞ്ഞെടുക്കപ്പെട്ടു.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ആർ.എസ്.സി സോൺ ചെയർമാൻ ഹസീബ് മിസ്ബാഹിയുടെ അധ്യക്ഷതയിൽ ഒ.ഐ.സി.സി നാഷണൽ പ്രസിഡൻ്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടീവ് റംജു റഹ്മാൻ സന്ദേശ പ്രഭാഷണം നടത്തി. ചർച്ചയിൽ പി ടി എം ആനക്കര ( സംസ്ഥാന സെക്രട്ടറി, കേരള കിസ്സപ്പാട്ട് അസോസിയേഷൻ), അബ്ബാസ് മാസ്റ്റർ (ഐ.സി.എഫ് റീജിയൻ സെക്രട്ടറി), മാത്തുകുട്ടി പള്ളിപ്പാട് (കവി), സൈനു കുമളി (കെ.എം.സി.സി), അനസ് വിളയൂർ (ജനറൽ സെക്രട്ടറി, ആർ.എസ്.സി സൗദി ഈസ്റ്റ്) തുടങ്ങിയവർ പങ്കെടുത്തു.
സമാപന സമ്മേളനം ഐ.സി.എഫ്, ഐ.സി സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സലീം സഅദി ആധ്യക്ഷം വഹിച്ചു. ഐ.സി.എഫ് റീജിയൻ പ്രസിഡൻ്റ് അഹ്‌മദ് നിസാമി ചാംപ്യൻമാർക്കുള്ള ട്രോഫി കൈമാറി. റഊഫ് പാലേരി (ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി), സ്വാദിഖ് സഖാഫി ജഫനി, അർഷദ് എടയന്നൂർ ആശംസകൾ അർപ്പിച്ചു. ആർ.എസ്.സി കലാലയം സെക്രട്ടറി അസ്‌ലം സിദ്ദീഖി സ്വാഗതവും ജനറൽ സെക്രട്ടറി ആഷിഖ് നന്ദിയും പറഞ്ഞു.
Adjust Story Font
16

