Quantcast

കൂടുതൽ ഉയരാൻ... 28 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ കൂടി വാങ്ങാൻ റിയാദ് എയർ

20 വിമാനങ്ങൾ ബോയിങ് 787-10 മോഡലിലേക്ക് മാറ്റാനും കരാർ

MediaOne Logo

Web Desk

  • Published:

    20 July 2026 5:53 PM IST

Riyadh Air buys 28 more Boeing 787 Dreamliners
X

റിയാദ്: 28 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ കൂടി വാങ്ങാൻ റിയാദ് എയർ. ഇതോടെ ഈ തരത്തിലുള്ള വിമാനങ്ങൾക്കായുള്ള ഓർഡർ 39 ൽ നിന്ന് 67 ആയി ഉയർന്നു. പുതിയ മോഡലായ ബോയിങ് 787-10 കരാറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

റിയാദ് എയർലൈൻസും ബോയിങ്ങും തിങ്കളാഴ്ച ഫാർൺബറോ ഇന്റർനാഷണൽ എയർഷോക്കിടെയാണ് ഇക്കാര്യം അറിയിച്ചത്. എയർഷോക്കിടെ റിയാദ് എയർലൈൻസ് സിഇഒ ടോണി ഡഗ്ലസും ചീഫ് കൊമേഴ്സ്യൽ ഓഫീസർ സ്റ്റെഫാനി പോപ്പും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവച്ചു. ഇതുപ്രകാരം, റിയാദ് എയർലൈൻസിന് 28 ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങൾ കൂടി ലഭിക്കും. മുൻ ഓപ്ഷനിൽ നിന്ന് 20 വിമാനങ്ങൾ ബോയിങ് 787-10 മോഡലിലേക്ക് മാറ്റും.

ആറ് എയർബസ് A350-1000 വിമാനങ്ങൾ കൂടി സ്വന്തമാക്കാൻ റിയാദ് എയർ

ആറ് എയർബസ് A350-1000 വിമാനങ്ങൾ കൂടി സ്വന്തമാക്കാൻ റിയാദ് എയർ. ഫാർൺബറോ ഇന്റർനാഷണൽ എയർഷോക്കിടെയാണ് റിയാദ് എയർ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ മോഡലിലുള്ള വിമാനങ്ങൾക്കായുള്ള ഓർഡർ 25 ൽ നിന്ന് 31 ആയതായും അധികൃതർ അറിയിച്ചു. എയർബസ് A321neo ഓർഡറും ഇതുമടക്കം മൊത്തം 91 എയർബസ് വിമാനങ്ങളിലേക്ക് കമ്പനി എത്തുമെന്നും പറഞ്ഞു.


TAGS :

Next Story