Quantcast

റിയാദ് എയറിന്റെ ഇന്റീരിയർ ദൃശ്യങ്ങൾ പുറത്തു വിട്ടു

പരമ്പരാഗത രീതി ഉൾക്കൊണ്ടാണ് രൂപകൽപന

MediaOne Logo

Web Desk

  • Published:

    20 April 2025 7:35 PM IST

റിയാദ് എയറിന്റെ ഇന്റീരിയർ ദൃശ്യങ്ങൾ പുറത്തു വിട്ടു
X

റിയാദ്: സൗദിയിലെ റിയാദ് എയറിന്റെ ഇന്റീരിയർ ഡിസൈൻ പുറത്തു വിട്ടു. സൗദി പാരമ്പര്യവും, ആധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയാണ് ഡിസൈൻ. ഈ വർഷം അവസാനത്തോടെ വിവിധ രാജ്യങ്ങളിലേക്കായി സേവനം ആരംഭിക്കാനാണ് റിയാദ് എയറിന്റെ പദ്ധതി. വിമാനത്തിലെ മുഴുവൻ ക്ലാസ്സുകളിലെ യാത്രക്കാർക്കും ഉയർന്ന രീതിയിലുള്ള സൗകര്യങ്ങളാണ് ലഭ്യമാകുക. ഉയർന്ന നിലവാരത്തിലുള്ള സിറ്റിംഗ് സംവിധാനം യാത്രക്കാർക്ക് യാത്ര എളുപ്പവും സുഖകരവുമാക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ നൽകാനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേരത്തെ റിയാദ് എയർ സ്വന്തമാക്കിയിരുന്നു.

TAGS :

Next Story