Quantcast

ആഗോള എയർ കാർഗോ വിപണിയിലേക്ക് റിയാദ് എയർലൈൻസും

'റിയാദ് കാർഗോ' ലോഞ്ച് ചെയ്തു

MediaOne Logo

Web Desk

  • Published:

    22 Jan 2026 5:43 PM IST

Riyadh Air launches Riyadh Cargo
X

റിയാദ്: ആഗോള എയർ കാർഗോ വിപണിയിലേക്ക് സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസും. 'റിയാദ് കാർഗോ' ബ്രാൻഡ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അണ്ടർ-എയർക്രാഫ്റ്റ് കാർഗോ വെയർഹൗസുകൾ വഴി കാർഗോ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ സൂചനയായാണ് ലോഞ്ച്. 120-ലധികം വൈഡ്-ബോഡി വിമാനങ്ങളാണ് എയർലൈൻസ് ഓർഡർ ചെയ്തിട്ടുള്ളത്.

റിയാദ്-ലണ്ടൻ റൂട്ടിൽ റിയാദ് കാർഗോ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തുണിത്തരങ്ങൾ, പൂക്കൾ, മത്സ്യം, ചായ, കാപ്പി എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾ വിജയകരമായി എത്തിച്ചിട്ടുണ്ട്.

റിയാദ് എയർലൈൻസ് 182 വിമാനങ്ങളുടെ ഓർഡർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2030 ഓടെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താനാണ് പദ്ധതി.

TAGS :

Next Story