Quantcast

കേരളത്തിലേക്കും ഉടൻ ചിറക് വിടർത്തും റിയാദ് എയർ

നിലവിൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിൽ സർവീസ് നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    4 Aug 2026 12:15 PM IST

കേരളത്തിലേക്കും ഉടൻ ചിറക് വിടർത്തും റിയാദ് എയർ
X

റിയാദ്: കേരളത്തിലേക്കും ഉടൻ ചിറക് വിടർത്താനൊരുങ്ങി റിയാദ് എയർ. നിലവിൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലായി പതിമൂന്ന് നഗരങ്ങളിലേക്ക് എയർലൈൻ സേവനം നൽകുന്നുണ്ട്. അതേസമയം, ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് റിയാദ് എയർ. മൂന്നിടങ്ങളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

ഇസ്‌ലാമാബാദിലേക്കുള്ള ആദ്യ സർവീസ് ആഗസ്റ്റ് 14 നും, ലാഹോറിലേക്കുള്ള സർവീസ് ആഗസ്റ്റ് 18 നും, മനിലയിലേക്കുള്ള സർവീസ് സെപ്റ്റംബർ 9നും ആരംഭിക്കും. ടിക്കറ്റുകൾ റിയാദ് എയർ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ബുക്ക് ചെയ്യാം. നിലവിൽ ഇന്ത്യ, യുകെ, സ്പെയിൻ, യു.എ.ഇ തുടങ്ങി ഒമ്പത് രാജ്യങ്ങളിലായി പതിമൂന്ന് നഗരങ്ങളിലേക്ക് എയർലൈൻ സേവനം നൽകുന്നുണ്ട്.

TAGS :

Next Story