വിമാനത്തിലും അതിവേഗ ഇന്റർനെറ്റ്!; നിയോ എയറോസ്പേസുമായി കൈകോർത്ത് റിയാദ് എയർലൈൻസ്
എൻഎസ്‌ജി സ്കൈവേവ്‌സ് സംവിധാനംനടപ്പാക്കുന്നത് എയർബസ് എ321 വിമാനങ്ങളിൽ

റിയാദ്: ലോകത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ എയർലൈൻ എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസ്. വിമാനത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള നിയോ എയ്‌റോസ്‌പേസ് ഗ്രൂപ്പ്, നാഷണൽ കൊമേഴ്‌സ്യൽ സ്‌പേസ് സർവീസസ് കമ്പനി എന്നിവയുമായി എയർലൈൻസ് തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. എയർബസ് എ321 വിമാനങ്ങളിലാണ് ഈ സംവിധാനം സജ്ജീകരിക്കുന്നത്.
NSG സ്കൈവേവ്സ് സിസ്റ്റത്തെയും ലോകമെമ്പാടുമുള്ള 1,700-ലധികം വിമാനങ്ങളിൽ ഉപയോഗിക്കുന്ന ThinKom Ka2517 ആന്റിന ഉൾക്കൊള്ളുന്ന HBC+ ഉപകരണങ്ങളെയും ആശ്രയിച്ച് യാത്രക്കാർക്ക് 300 Mbps വരെ അൾട്രാ-ഫാസ്റ്റ് കണക്റ്റിവിറ്റി നൽകും. ലൈവ് സ്ട്രീമിങ്, ഗെയിമിങ്, മെസേജിങ്, ബ്രൗസിങ് എന്നിവ കൂടാതെ ജോലി സംബന്ധമായ കാര്യങ്ങൾക്കും ഈ അതിവേഗ കണക്റ്റിവിറ്റി ഉപയോഗിക്കാം. സംവിധാനം സജ്ജീകരിച്ച ആദ്യ എയർബസ് എ321 വിമാനത്തിന്റെ ഡെലിവറി 2026 അവസാന പാദത്തിലാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് എയർലൈൻസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദം ബൗകാദിദ അറിയിച്ചു.
Adjust Story Font
16

