യാത്ര സാങ്കേതിക പ്രശ്നങ്ങളിൽ നൂതന പരിഹാരം; ആഗോള ആൻഡ്രോയിഡ് ഹാക്കത്തോൺ ആരംഭിച്ച് റിയാദ് എയർ
പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നാണ് ഹാക്കത്തോൺ ആരംഭിക്കുന്നത്

റിയാദ്: യാത്ര സാങ്കേതിക പ്രശ്നങ്ങളിൽ നൂതന പരിഹാരം കണ്ടെത്താനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് തങ്ങളുടെ ആദ്യത്തെ ആഗോള ആൻഡ്രോയിഡ് ഹാക്കത്തോൺ ആരംഭിച്ച് റിയാദ് എയർ. പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നാണ് ഹാക്കത്തോൺ ആരംഭിക്കുന്നത്. വ്യോമയാന മേഖലയിലെ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഹാക്കത്തോണിൽ ചർച്ചയാകും.
സൗദിയിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള 52 വിദ്യാർത്ഥികളും വിദഗ്ധരായ എഞ്ചിനീയർമാരും പങ്കെടുക്കും. ആൻഡ്രോയിഡ്, എഐ, കണക്റ്റഡ് ഉപകരണങ്ങൾ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകൾ ഹാക്കത്തോണിൽ വികസിപ്പിക്കും.
Next Story
Adjust Story Font
16

