റിയാദ് എയർലൈൻസിന് ആദ്യ ബോയിങ് 787-9 ഡ്രീംലൈനർ എത്തുന്നു
യുഎസിലെ ആദ്യ പരീക്ഷണ പറക്കൽ വിജയകരം

റിയാദ്: സൗദിയിലെ റിയാദ് എയർലൈൻസിന് ആദ്യ ബോയിങ് 787-9 ഡ്രീംലൈനർ ലഭിക്കുന്നു. ഇതിനായി അമേരിക്കയിൽ ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. ബോയിങ് കമ്പനിയുടെ പൈലറ്റുമാരാണ് ഔദ്യോഗിക ബി വൺ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്.
സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ബോയിങ് കേന്ദ്രത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമായായിരുന്നു പരീക്ഷണ പറക്കൽ.
വിമാനത്തിന്റെ സംവിധാനങ്ങൾ, പ്രകടനം, സുരക്ഷ എന്നിവ വിലയിരുത്താനായുള്ള പരിശോധനകളിൽ ആദ്യത്തേതാണിത്. ഡെലിവറി നൽകുന്നതിന് വിമാനത്തിന്റെ എല്ലാ പരിശോധനകളും യുഎസിൽ നടത്തും.
ബോയിങ് മുഴുവൻ പരീക്ഷണ പരിപാടിയും പൂർത്തിയാക്കി റെഗുലേറ്ററി അംഗീകാരങ്ങൾ നേടും. തുടർന്ന് വിമാനം കൈമാറുന്നതിന് മുമ്പ് റിയാദ് എയറിന്റെ സ്വന്തം പൈലറ്റുമാർ പരീക്ഷണ പറക്കൽ നടത്തും. ഭാവി മുൻകൂട്ടി കണ്ടാണ് റിയാദ് എയർ ബോയിങ് 787-9 ഡ്രീംലൈനറുകൾക്ക് ഓർഡർ നൽകിയിരിക്കുന്നത്.
Adjust Story Font
16

