Quantcast

റിയാദ് ആക്രമണം: ഹൂതികൾക്ക്​ കനത്ത തിരിച്ചടി നൽകുമെന്ന് സഖ്യസേന

ആ​ക്രമണം യുദ്ധക്കുറ്റമെന്ന്​ സഖ്യസേന വക്​താവ്​

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 9:12 AM IST

റിയാദ് ആക്രമണം: ഹൂതികൾക്ക്​ കനത്ത തിരിച്ചടി നൽകുമെന്ന് സഖ്യസേന
X

റിയാദ്: റിയാദ്​ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ടെർമിനലിന് നേരെയുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സഖ്യസേന. ശനിയാഴ്ച ഹൂതി മിലീഷ്യ നടത്തിയ ആക്രമണത്തിൽ സിവിലിയൻ യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും മരണം സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ തത്വങ്ങൾക്കും മൂല്യങ്ങൾക്കും ധാർമികതയ്ക്കും വിരുദ്ധമായ ഹീനമായ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന് അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി നിർണായകമായ തിരിച്ചടി നൽകുമെന്ന് സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് അറിയിച്ചതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് സഖ്യസേനയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

Next Story