Quantcast

റിയാദ് അന്താരാഷ്ട്ര പുസ്തക മേളക്ക് നാളെ തുടക്കം

മലയാളത്തില്‍ നിന്നുള്ള നാല് പ്രസാധകരും മേളയില്‍

MediaOne Logo

Web Desk

  • Published:

    28 Sept 2022 9:32 PM IST

റിയാദ് അന്താരാഷ്ട്ര പുസ്തക മേളക്ക് നാളെ തുടക്കം
X

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാകും. സൗദി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മേളയില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി വിപുലമായ സൗകര്യങ്ങളോടെയാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്.

സൗദി സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംഘടിപ്പിച്ചു വരുന്ന അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ റിയാദില്‍ തുടക്കമാകും. അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക പുറമേ പ്രാദേശിക ഭാഷകളിലുള്‍പ്പെടെയുള്ള ആയിരത്തോളം പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും. തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. മലയാളത്തിലെ നാല് പ്രസാധകരും ഇത്തവണ മേളയിലെത്തുന്നുണ്ട്.

ഡി.സി ബുക്‌സ്, പൂര്‍ണ, ഒലീവ്, ഹരിതം പ്രസാധകരാണ് കേരളത്തില്‍ നിന്നും മേളയുടെ ഭാഗമാകുന്നത്. മുന്‍ വര്‍ഷത്തെ അപേകഷിച്ച് വിപുലമായ സൗകര്യങ്ങളാണ് മേളക്കായി ഒരുക്കിയിരിക്കുന്നത്. വേദിയുടെ വലിപ്പം ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മേളയിലേക്കുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രത്യേക റോഡും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന പ്രദര്‍ശനം അര്‍ധരാത്രി വരെ നീളും. സന്ദര്‍ശകര്‍ക്കായി പ്രത്യേക ഫുഡ്‌കോര്‍ട്ടും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ എട്ട് വരെ നീളുന്ന മേളയില്‍ നിരവധി പുസ്തകങ്ങളുടെ പ്രകാശന പരിപാടികളും നടക്കും. കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരും ആയിരം പ്രസാധകരും പങ്കെടുത്ത് മേള റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു.

TAGS :

Next Story