Quantcast

റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറിന് 26ന് തുടക്കമാകും

വിശിഷ്ടാതിഥി രാജ്യമായി ഖത്തർ

MediaOne Logo

Web Desk

  • Published:

    14 Sept 2024 9:07 PM IST

Riyadh International Book Fair will start on 26th
X

റിയാദ്: ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറിന് ഈ മാസം 26ന് തുടക്കമാകും. ഖത്തറിനെയാണ് ഇത്തവണത്തെ ഫെയറിലെ വിശിഷ്ടാതിഥി രാജ്യമായി തിരഞ്ഞെടുത്തത്. സൗദിയിലെ റിയാദിൽ അരങ്ങേറുന്ന ബുക്ക് ഫെയർ ഒക്ടോബർ അഞ്ചിന് സമാപിക്കും.

സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിശിഷ്ടാതിഥി രാജ്യമായി തിരഞ്ഞെടുത്തത്. ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങളും അപൂർവ കയ്യെഴുത്തു പ്രതികളും ഫെയറിന്റെ മുഖ്യ ആകർഷണമാകും. കുട്ടികൾക്കായുള്ള പ്രത്യേക പവലിയനും ഇത്തവണ ഖത്തർ ഒരുക്കും. ഇവിടെ കുട്ടികൾക്ക് മാത്രമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. സെമിനാറുകൾ, ഡയലോഗ് സെഷനുകൾ, കവിയരങ്ങുകൾ, വിവിധ കലാ പരിപാടികൾ എന്നിവയും ഫെയറിന്റെ ഭാഗമാകും.

TAGS :

Next Story