Quantcast

റിയാദ് മെട്രോ സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു; ജനുവരി 1 മുതൽ പ്രാബല്യത്തിൽ

റെഗുലർ, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു വർഷത്തേക്കുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    23 Dec 2025 4:07 PM IST

Riyadh Metro Red and Green lines will open from Sunday
X

റിയാദ്: റിയാദ് മെട്രോ പുതിയ വാർഷിക, സെമസ്റ്റർ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എല്ലാവർക്കും ലഭ്യമായ വാർഷിക ടിക്കറ്റുകളിൽ റെഗുലർ ക്ലാസിന് 1260 റിയാലും ഫസ്റ്റ് ക്ലാസിന് 3150 റിയാലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റലായും കാർഡുകളായും ഈ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾ നഷ്ടപ്പെടാതിരിക്കാനും എളുപ്പത്തിൽ വീണ്ടെടുക്കാനും ഉപഭോക്താക്കൾ റജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി ടിക്കറ്റുകൾ വാങ്ങണമെന്ന് അധികൃതർ പ്രത്യേകം നിർദേശിച്ചു.

വിദ്യാർഥികൾക്കായി പ്രത്യേക ഇളവുകളോടെയുള്ള സെമസ്റ്റർ ടിക്കറ്റുകളും റിയാദ് മെട്രോ അവതരിപ്പിച്ചു. സ്‌കൂൾ, സർവകലാശാല വിദ്യാർഥികൾക്ക് മാത്രമായി ലഭ്യമാകുന്ന ഈ ടിക്കറ്റിന് 260 റിയാലാണ് വില. റെഗുലർ ക്ലാസിൽ യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റിന് നാല് മാസത്തെ കാലാവധിയുണ്ടാകും. ഒരു അധ്യയന സെമസ്റ്റർ പൂർണമായും ഉൾക്കൊള്ളുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.

TAGS :

Next Story