റിയാദിലെ അൽ റയാൻ, അൽ ഷിഫാ മേഖലകളിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
ഇന്ന് മുതൽ ഫെബ്രുവരി 8 വരെ അൽ ഷിഫാ ഏരിയയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കും

റിയാദ്: നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അൽ റയാൻ, അൽ ഷിഫാ എന്നീ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നവീകരണവും റിയാദ് മുനിസിപ്പാലിറ്റി ആരംഭിച്ചു. ഇന്ന് മുതൽ ഫെബ്രുവരി 8 വരെ അൽ ഷിഫാ ഏരിയയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കും. തമർദി മുതൽ സ്വാലിഹ് അൽ ഹദിയാൻ, ഇബ്നു തൈമിയ റോഡ്, അൽ മുതന്ന ബിൻ ഹാരിസ എന്നീ ഭാഗങ്ങളിലാണ് നവീകരണം നടക്കുക.
അടുത്ത തിങ്കളാഴ്ച മുതൽ ഫെബ്രുവരി 9 വരെ അൽ ഹൗത്ത, അൽ ഖലീൽ ബിൻ അഹമ്മദ്, ഇബ്നു മാജിദ്, മുഹമ്മദ് ബിൻ ഹമദ് അബു ഷൈബ എന്നീ സ്ഥലങ്ങളിലെ റോഡുകളിലും പണികൾ നടക്കും. അൽ റയാൻ മേഖലയിൽ ജനുവരി 28 മുതൽ ഫെബ്രുവരി 26 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഉനൈസ സ്ട്രീറ്റ്, പ്രിൻസ് മാജിദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ സാദി സ്ട്രീറ്റ്, ഇമാം അഹമ്മദ് ബിൻ ഹൻബൽ സ്ട്രീറ്റ് എന്നിവയുൾപ്പെടുന്ന പ്രധാന പാതകളിലാണ് ഈ കാലയളവിൽ അറ്റകുറ്റപ്പണികൾ നടക്കുക.
Adjust Story Font
16

