Quantcast

കേളികൊട്ട്....; റിയാദ് സീസണ് ഇന്ന് തുടക്കം

ഉദ്ഘാടന പരേഡ് കിംഗ്ഡം അരീനക്കും ബൊളിവാർഡ് വേൾഡിനും ഇടയിൽ

MediaOne Logo

Web Desk

  • Published:

    10 Oct 2025 6:09 PM IST

Riyadh season starts today.
X

റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ റിയാദ് സീസണ് ഇന്ന് തുടക്കം. തലസ്ഥാന നഗരിയിലെ കിംഗ്ഡം അരീനയ്ക്കും ബൊളിവാർഡ് വേൾഡിനും ഇടയിലാണ് ഉദ്ഘാടന പരേഡ്. വൈകുന്നേരം 4:00 മണിക്കാണ് പരിപാടി.

ന്യൂയോർക്കിലെ ഏറ്റവും പ്രശസ്ത ഫെസ്റ്റിവൽ സംഘാടകരായ മാസീസ് ഒരുക്കുന്ന ഭീമൻ ബലൂണുകളുടെ പ്രദർശനം പരേഡിലുണ്ടാകും. അമേരിക്കയ്ക്ക് പുറത്ത് ആദ്യമായാണ് ഇവരുടെ പങ്കാളിത്തം. ന്യൂയോർക്കിലെ വാർഷിക ആഘോഷങ്ങളുടെ പ്രധാന ആകർഷണമാണ് ഭീമൻ ബലൂണുകളുടെ പ്രദർശനം. ഉദ്ഘാടന പരിപടിയിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമാണ്. 2025 ഒക്‌ടോബർ പത്ത് മുതൽ 2026 മാർച്ച് വരെയാണ് റിയാദ് സീസൺ.

TAGS :

Next Story