Quantcast

മുഖം മിനുക്കാൻ റിയാദ്...; അടിസ്ഥാന സൗകര്യ വികസനം തകൃതിയിൽ

ജനുവരിയിൽ വിവിധ സേവന ദാതാക്കൾക്കായി അനുവദിച്ചത് 19,400 ലൈസൻസുകൾ

MediaOne Logo

Web Desk

  • Published:

    24 Feb 2026 10:40 PM IST

Riyadh to brighten up its face...; Infrastructure development on track
X

റിയാദ്: മുഖം മിനുക്കലിന്റെ ഭാഗമായും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായും സൗദിയിലെ റിയാദിൽ കൂടുതൽ പ്രൊജക്ടുകൾ വേഗത്തിലായി. വിവിധ പദ്ധതികൾക്കായി ഇരുപതിനായിരത്തോളം ലൈസൻസുകളാണ് കഴിഞ്ഞ ജനുവരിയിൽ മാത്രം അനുവദിച്ചത്. റോഡുകളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യവും ഉൾപ്പെടുന്ന പദ്ധതി നിരവധി തൊഴിലവസരങ്ങളും ലഭ്യമാക്കുന്നുണ്ട്.

എക്സ്പോ, 2027 ഏഷ്യൻ കപ്പ് എന്നിവയെല്ലാം ലക്ഷ്യം വെച്ച് മുഖം മിനുക്കുകയാണ് റിയാദ്. ജനുവരിയിൽ മാത്രം അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ സേവന ദാതാക്കൾക്കായി 19,400 ലൈസൻസുകളാണ് അനുവദിച്ചത്. ഇതേ കാലയളവിൽ 884 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിൽ നിർമാണ പ്രവർത്തനങ്ങളും നടന്നു.

നിർമാണ മേഖലയിലെ നിയമലംഘനങ്ങൾക്കും, അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചകളുമായി ബന്ധപ്പെട്ടും ജനുവരി മുതൽ ആകെ 25,000 പരാതികൾ ലഭിച്ചു. ഇതിൽ 37%വും വെള്ളക്കെട്ടുകൾ, 26% റോഡിന്റെ പോരായ്മ, 5% അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ടാണ്. നഗരത്തിൽ എക്സ്പോക്ക് മുന്നോടിയായി കൂടുതൽ തൊഴിലവസരങ്ങളും വരും.

TAGS :

Next Story