സാലിം അൽ ദോസരി ഏഷ്യയിലെ മികച്ച ഫുട്ബോൾ താരം
രണ്ടാം തവണയാണ് സൗദി നായകൻ നേട്ടം കൈവരിക്കുന്നത്

റിയാദ്: വൻകരയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കി സൗദി നാഷണൽ ഫുട്ബോൾ ടീം നായകൻ സാലിം അൽ ദോസരി. റിയാദിൽ നടന്ന ചടങ്ങിൽ ഖത്തറിന്റെ അക്രം അഫീഫിനെയും മലേഷ്യയുടെ ആരിഫ് ഐമാനെയും മറികടന്നാണ് ദോസരി നേട്ടം കൈവരിച്ചത്. അൽ ഹിലാലിലും സൗദി നാഷണൽ ടീമിലും നടത്തിയ മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. 2022 ലാണ് ദോസരി ആദ്യമായി പുരസ്കാരത്തിന് അർഹനാകുന്നത്.
അവാർഡ് നേടിയതിൽ വലിയ സന്തോഷം. വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിനൊപ്പം കിരീടങ്ങൾ നേടുന്നതാണ് പ്രധാനം, എങ്കിലും ഇത് ഏറെ സ്പെഷ്യലാണ്. ഞങ്ങളുടെ ടീമിന്റെ പരിശ്രമത്തിന് കൂടിയുള്ള നേട്ടമാണിത്. അവാർഡ് ആരാധകർക്കും തന്നെ പിന്തുണച്ച ദേശീയ ടീമിലെയും ക്ലബ്ബിലെയും സഹപ്രവർത്തകർക്കും സമർപ്പിക്കുന്നു. അൽ ദോസരി പറഞ്ഞു. ഏഴാം തവണയാണ് സൗദിയിലേക്ക് പുരസ്കാരമെത്തുന്നത്. 1994-ൽ സയീദ് അൽ-ഒവൈരനാണ് ആദ്യമായി രാജ്യത്തിന് വേണ്ടി അവാർഡ് സ്വന്തമാക്കുന്നത്.
Adjust Story Font
16

