Quantcast

സൗദിയിൽ മരണപ്പെട്ട സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

കഴിഞ്ഞ മാസം 29 തിനാണ് സന്തോഷ് ഹൃദയഘാതത്തെ തുടർന്ന് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    6 Aug 2024 1:54 PM IST

Santoshs dead body will be brought to Kerala tomorrow
X

ത്വാഇഫ്, സൗദി അറേബ്യ: സൗദി അറേബ്യയിലെ തായിഫ് അൽ കുർമയിൽ മരണപ്പെട്ട തിരുവല്ല കവിയൂർ കല്ലുപറമ്പിൽ വീട്ടിൽ ചെല്ലപ്പൻ നായരുടെ മകൻ സന്തോഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി 10:30നുള്ള വിമാനത്തിൽ ജിദ്ദയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചക്ക് 2:30 ന് (07/08/2024) കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.

കഴിഞ്ഞ മാസം 29 തിനാണ് സന്തോഷ് ഹൃദയഘാതത്തെ തുടർന്ന് മരണപ്പെട്ടത്. 36 വർഷമായി അൽ കുർമയിൽ എ സി മെക്കാനിക്കായിരുന്നു. കുടുംബം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകൻ ഷിജു പനുവേലിനെ ചുമതലപ്പെടുത്തിയിരുന്നു.

നവോദയ ഭാരവാഹികളായ മുഹമ്മദ് റിയാസ്, ശ്രീജിത്ത് കണ്ണൂർ, യൂസിഫ് എം പി, തൻസീർ സൈനുദ്ദീൻ, അജിത് കൃഷ്ണൻ നഗർകോവിൽ തുടങ്ങിയവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിൻ കൺവീനർമാരായ പന്തളം ഷാജി, സുരേഷ് പടിയം തുടങ്ങിയവർ ജിദ്ദ ഇന്ത്യൻ കോൺസുലറ്റുമായും എംബാമിംഗ് സെന്ററുമായും ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി നൽകി. അമ്മ കമല, ഭാര്യ ശ്രീലത.

TAGS :

Next Story