സൗദിയില്‍ 21 തസ്തികകളിലെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി
സ്വദേശിവല്‍ക്കരണ നിയമം കൃത്യമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

സൗദിയില്‍ സ്വകാര്യ മേഖലയില്‍ 21 തസ്തികകളില്‍ നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുത്തിരുന്ന മേഖലകളാണ് സ്വകാര്യവല്‍ക്കരിച്ചത്. മാര്‍ക്കറ്റിംഗ്, സെക്രട്ടറി, ഡാറ്റാ എന്‍ട്രി, പരിഭാഷകന്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ സെപ്തംബറില്‍ പ്രഖ്യാപിച്ച ഇരുപത്തിയൊന്ന് തസ്തികകളിലെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. ഇത് സംബന്ധിച്ച പ്രഖ്യാപനം മാനവവഭവശേഷി മന്ത്രി അഹമ്മദ് അല്‍റാജിഹി നടത്തി. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുത്തിരുന്ന തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലായത്.
മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, ഫോട്ടോഗ്രാഫി, പബ്ലിഷിംഗ് മേഖലകളില്‍ ഭാഗികമായും, സെക്രട്ടറി, ഡാറ്റാഎന്‍ട്രി, ട്രാന്‍സ്ലേറ്റര്‍, സ്റ്റോര്‍ കീപ്പിംഗ് മേഖലകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണവുമാണ് പ്രാബല്യത്തില്‍ വന്നത്. നാലില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ്് നിബന്ധന ബാധകമാകുക. പദ്ധതി വഴി സ്വകാര്യ മേഖലയില്‍ 20000ലധികം ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി ലഭിക്കും. ഈ മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിന് കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക സഹായവും പക്കേജുകളും ലഭ്യമാക്കിയിട്ടുണ്ട്.
Adjust Story Font
16

