Quantcast

ലോകത്തിൽ സർവീസ് മെച്ചപ്പെടുത്തുന്ന മികച്ച വിമാനക്കമ്പനിയായി സൗദി എയർലൈൻസ്

മികച്ച ഭക്ഷണമുൾപ്പെടെ നൽകുന്നതിനാണ് അംഗീകാരം

MediaOne Logo

Web Desk

  • Updated:

    2024-06-27 19:04:42.0

Published:

27 Jun 2024 10:52 PM IST

15 percent increase in the number of Saudi Airlines passengers
X

റിയാദ്: ലോകത്തിൽ സർവീസ് മെച്ചപ്പെടുത്തുന്ന മികച്ച വിമാനക്കമ്പനിയായി സൗദി എയർലൈൻസിനെ തെരഞ്ഞെടുത്തു. എകോണമി ക്ലാസിൽ മികച്ച ഭക്ഷണമുൾപ്പെടെ നൽകുന്നതിനാണ് നേട്ടം. സ്‌കൈട്രാക്‌സ് ഏജൻസിയുടേതാണ് റാങ്കിങ്. മികച്ച ഇക്കണോമി ക്ലാസ് എയർലൈൻ കാറ്ററിങ്ങിനുള്ള ഒന്നാം റാങ്കിനാണ് സൗദി എയർലൈൻ അർഹമായത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 375 വിമാന സർവീസുകളെ ഉൾപ്പെടുത്തിയായിരുന്നു സർവേ. മൂന്നാം തവണയാണ് സൗദി എയർലൈൻ ഈ നേട്ടം കൈവരിക്കുന്നത്. അതിഥികൾക്ക് മികച്ച അനുഭവം നൽകുക, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ നൽകുക എന്നീ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയായിരുന്നു നേട്ടം.

കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ ഈ മേഖലയിൽ സൗദി എയർലൈൻ വൻ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. സൗദി എയർലൈൻസിന്റെ ഷൈൻ പരിവർത്തന പദ്ധതിക്ക് ഈ നേട്ടത്തിൽ വലിയ പങ്കുണ്ട്. ബിസിനസ്, ടൂറിസം, വിനോദം, കായികം, ഹജ്ജ്, ഉംറ തുടങ്ങി വിവിധ മേഖലകളിൽ മികച്ച സേവനമാണ് സൗദി എയർലൈൻ നിലവിൽ നൽകുന്നത്.



TAGS :

Next Story