Quantcast

ഹജ്ജ് മുന്നൊരുക്കങ്ങൾ സജീവമാക്കി സൗദി

25 നൂതന പദ്ധതികൾ നടപ്പിലാക്കും

MediaOne Logo

Web Desk

  • Published:

    27 Sept 2025 10:23 PM IST

ഹജ്ജ് മുന്നൊരുക്കങ്ങൾ സജീവമാക്കി സൗദി
X

ജിദ്ദ: ഹജ്ജ് മുന്നൊരുക്കങ്ങൾ സജീവമാക്കി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് അറുപതോളം രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു. ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലാണ് പദ്ധതികൾ.

അടുത്ത ഹജ്ജിന് മുന്നേ തീർഥാടകരുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുന്നൊരുക്കങ്ങൾ. 60 രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളുമായി മന്ത്രാലയം ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി റബീഉൽ അവ്വൽ മാസത്തിൽ മാത്രം 50 ലധികം കൂടിക്കാഴ്ചകൾ നടത്തി. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന സൗദി ബസ് പദ്ധതി ഉൾപ്പെടെ വിവിധ സംരംഭങ്ങളുടെ ആദ്യഘട്ടം ആരംഭിച്ചു. നുസുക് മസാർ പ്ലാറ്റ്‌ഫോം വഴി 16 സ്വകാര്യ കമ്പനികൾക്ക് തീർഥാടകർക്ക് സേവനം നൽകാൻ അനുമതി നൽകി. 189 ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . 25 ലധികം പുതിയ പദ്ധതികളാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്നത്. വിഷൻ 2030 ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

TAGS :

Next Story