എഐ റെഡിനസ് സൂചികയിൽ സൗദിക്ക് മുന്നേറ്റം, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ തലപ്പത്ത്
ഓക്സ്ഫോർഡ് ഇൻസൈറ്റ്സിൻ്റേതാണ് റെഡിനസ് സൂചിക

റിയാദ്: ഓക്സ്ഫോർഡ് ഇൻസൈറ്റ്സ് തയ്യാറാക്കിയ ഗവൺമെന്റ് എഐ റെഡിനസ് സൂചികയിൽ സൗദിക്ക് മുന്നേറ്റം. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് രാജ്യം നിർമിതബുദ്ധിയുടെ പ്രയോഗതലത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തൽ നടത്തിയത്. എഐ രംഗത്തെ നയരൂപീകരണത്തിനും റെഗുലേറ്ററി പ്ലാനിങിനുമായി ലോകമെമ്പാടും ആശ്രയിക്കുന്ന പ്രധാന സൂചികകളിൽ ഒന്നാണ് ഓക്സ്ഫോർഡ് ഇൻസൈറ്റ്സിൻ്റേത്. ലോകത്ത് എഐ ഗവേണൻസ് വിഭാഗത്തിൽ ഏഴാംസ്ഥാനവും പൊതുമേഖലയിലെ എഐ ഉപയോഗത്തിൽ ഒമ്പതാംസ്ഥാനവും സൗദിക്കാണ്.
ലോകത്തെ 195 ഗവൺമെന്റുകളിലെ ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കിയത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ സൂചിക സഹായകമാകും. ഇതിലൂടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലെ സൗദിയുടെ പുരോഗതി വ്യക്തമാവുകയും ചെയ്യും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എസ്ഡിഎഐഎയ്ക്ക് നൽകുന്ന വലിയ പിന്തുണ ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമാണ്. ഹ്യൂമെയിൻ പോലുള്ള ദേശീയ പ്ലാറ്റ്‌ഫോമുകൾ വഴി കമ്പ്യൂട്ടിങ് ശേഷിയും എഐ മോഡലുകളും വികസിപ്പിക്കുന്നതിൽ സൗദി മികവ് പുലർത്തിക്കൊണ്ടിരിക്കുകയാണ്.
Adjust Story Font
16

