Quantcast

ഊർജ-വ്യവസായ മേഖലയിൽ സഹകരിക്കാൻ സൗദിയും ചൈനയും

സൗദി വിദേശകാര്യ മന്ത്രി ചൈനീസ് ദേശീയ വികസന കമ്മീഷൻ ചെയർമാനുമായി ചർച്ച നടത്തി

MediaOne Logo

Web Desk

  • Updated:

    2026-02-14 10:58:11.0

Published:

14 Feb 2026 4:17 PM IST

Saudi Arabia and China to cooperate in energy and industry; Saudi Foreign Minister holds talks with Chinese National Development Commission Chairman
X

റിയാദ്: സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ചൈനീസ് ദേശീയ വികസന കമ്മീഷൻ ചെയർമാൻ ഷെങ് ഷാൻചിയുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. വ്യവസായം, ഊർജം എന്നീ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്.

മുമ്പ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിലുണ്ടായ പുരോഗതിയിൽ സമിതി സംതൃപ്തി രേഖപ്പെടുത്തി. ഭാവിയിൽ മുൻഗണന നൽകേണ്ട പദ്ധതികൾ നിശ്ചയിക്കാനും വികസന തന്ത്രങ്ങളിൽ യോജിപ്പുണ്ടാക്കാനും യോഗത്തിൽ ധാരണയായി. ഊർജ്ജം, നിക്ഷേപം, വ്യവസായം, ധാതുവിഭവങ്ങൾ, ബഹിരാകാശം, ജലം, ഗതാഗതം എന്നീ മേഖലകളിലെ സഹകരണം വികസിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

സാമ്പത്തിക, വികസന മേഖലകളിൽ ഏകോപനം ഉറപ്പാക്കുന്നതിനും പൊതുതാൽപ്പര്യമുള്ള പദ്ധതികൾ നടപ്പാക്കുന്നതിനുമുള്ള പ്രധാന വേദിയായിരുന്നു ചർച്ച. ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ സഹകരണം വലിയ പങ്കുവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story